കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
61- മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്.
സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും.ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ അസോസിയേഷൻ ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി നിർമ്മിക്കുന്ന ഫുഡ് കോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും, ബോച്ചേ ബ്രഹ്മി ടി യുടെ ജില്ലാതല ഉദ്ഘാടനവും അന്നേദിവസം നടക്കും
ഫുഡ് കോർട്ടിനായി സ്ഥലംവിട്ടു നൽകുന്ന ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കും
ഹോട്ടൽ അസോസിയേഷന്റെ പദ്ധതിയായ സുരക്ഷാനിധിയിൽ നിന്നും ജില്ലയിൽ മരണമടഞ്ഞ മൂസാ ഹാജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ബാലകൃഷ്ണ പൊതുവാൾ കൈമാറും
കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്
വയനാട് ജില്ലാ പ്രസിഡണ്ട് ജി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജു ലാൽ സംസ്ഥാന സെക്രട്ടറിമാരായ സംസ്ഥാനഅനീഷ് ബി നായർ സജീർ ജോളി തുടങ്ങി മറ്റ് സംസ്ഥാന നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും ഉച്ചയ്ക്കുശേഷം രണ്ട് മണിമുതൽ മൂന്ന് മണി വരെ വയനാട് ടൂറിസം അസോസിയേഷൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്ത കൺവെൻഷനും നടക്കും.

ജില്ലയിലെ ഹോട്ടൽ വ്യവസായ മേഖലയിലെ ആളുകളും മറ്റ് ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ മുഹമ്മദ് അസ്ലം, ജില്ലാ സെക്രട്ടറി യു.സുബൈർ, ജില്ലാ ട്രഷറർ അബ്ദുറഹ്മാൻ പ്രാണിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.