അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിത ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് ബസ്റ്റാൻ്റിനു സമീപം ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ്താളൂർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു.വൈ: പ്രസിഡണ്ട് കെ.ഷമീർ, ജെസ്സിജോർജ്, ഷീജബാബു, ബീന മാത്യു, അംബിക കുമാരൻ, ഷൈനി ഉതുപ്പ് ,PT കുര്യാച്ചൻ, ഷിഫാനത്ത്,CDS ചെയർപേഴ്സൺ നിഷ രഘു, ജൂനിയർ സൂപ്രണ്ട് പ്രമോദ് എന്നിവർ സംസാരിച്ചു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







