മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് അറസ്റ്റിൽ ആയത്. കേസിൽ ഒരാൾ നേര ത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ പ്രസാദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ







