വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും.
170 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2 ലക്ഷം രൂപയുടെ പ്രതിമാസ സമ്പാദ്യ പദ്ധതിയും നാളെ ആരംഭിക്കും.

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ







