ലഹരിക്കെതിരെ സർക്കാർ ജീവനക്കാർക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം ഡോക്ടർ കെ.ജംഷീല സെമിനാറിന് നേതൃത്വം നൽകി. ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ. ഷാജി, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ സജിത് ചന്ദ്രൻ, ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







