മരാടി ഉന്നതിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പദ്ധതി ഉദ്ഘാടനം ചെയ്തു. ഉന്നതിയിലെ 32 കുടുംബങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഗുണഭോക്താക്കൾ. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് മെമ്പർ എം.എം ചന്തു, ഉന്നതി മൂപ്പൻ രാമൻ മരാടി, പി ബാബു, വേണു മുള്ളോട്ട്, കെ. സത്യൻ, കെ.കെ മണിയൻ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







