തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. റവന്യൂ കുന്ന്, എടലക്കുനി, വട്ടോളി, കുറ്റിവയൽ, കുനിയിമ്മൽ, വാളാട് എച്ച്.എസ് പ്രദേശ വാസികൾക്ക് ഏറെ ഉപകാരപ്രദമാവുന്ന ഈ പാലം പേരിയ സി.എച്ച്.സിയിൽ എത്തുന്ന രോഗികൾക്കും വാളാട് ഗവ ഹയർസെക്കൻഡറി സ്കൂളിലെയും ആലാറ്റിൽ സ്കൂളിലേയും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും. വർഷങ്ങളായുള്ള കാത്തിരിപ്പിനും നിരന്തര ശ്രമങ്ങൾക്കുമൊടുവിൽ പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







