കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വയനാട് വികസന കോൺകേ വിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ബഹു. കൽപ്പറ്റ എം എൽ എ അഡ്വ. ടി സിദ്ധിഖ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജിത കെ വി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ. നൂർഷ ചേനോത്ത് സ്വാഗതം പറഞ്ഞു. ആശുപത്രിയ്ക്ക് 1 ഏക്കർ സ്ഥലം സൗജന്യമായി നൽകിയ ജിന്ന ഗൗഡറുടെ സ്മരണാർത്ഥമുള്ള ആദരവ് അദ്ദേഹത്തിൻ്റെ കുടുംബത്തിന് ബഹു എം എൽ എ സമർപ്പിച്ചു. ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സിത്താര എ പി നന്ദി പ്രകാശിപ്പിച്ചു.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







