‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം.

ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാവിഭാഗം ചെയർമാന്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യർ ഐഎഎസ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

പ്രകാശ് രാജ് ചെയർമാനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, മെമ്ബർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ വിശകലനത്തിന് ശേഷം 38 സിനിമകളാണ് അന്തിമ വിധി നിർണയ സമിതി പരിശോധിച്ചത്.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.