കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ് ഘാടനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.
170 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ സമ്പാദ്യ പദ്ധതിയുടെ ഉത്ഘാടനം സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ അധ്യക്ഷത വഹിച്ചു.
കർഷക അവാർഡ് ജേതാവ് ടി.എം.ജോർജ്ജിനെ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.റഫീഖ് ആദരിച്ചു.
കരാറുകാർക്കുള്ള ഉപഹാരം കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിനും, നബാർഡ് DDM ആർ.ആനന്ദും, എഞ്ചിനീയർക്കുള്ള ഉപഹാരം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തിണ്ടുമ്മലും വിതരണം ചെയ്തു.മുനിസിപ്പൽ ചെയർമാൻ സി.വിനോദ് കുമാർ,
വി.പി.ശങ്കരൻ നമ്പ്യാർ, പി.വി.സഹദേവൻ, പി.കെ.മൂർത്തി, ഡി.രാജൻ, ഷാജി ചെറിയാൻ, വി.പി.വർക്കി, എ.പി.അഹമ്മദ്, ജോസഫ് മാണിശ്ശേരി, ടി.ജേ.ജോൺസൺ, എൻ.എം.ആന്റണി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. എ.നൗഷാദ് സ്വാഗതവും, വി.യൂസഫ് നന്ദിയും പറഞ്ഞു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







