യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ മെഡിക്കൽ ഓഫീസര്‍ ഡോ. മോഹൻദാസ് എന്നിവര്‍ ചേര്‍ന്ന് വാഹനം ഏറ്റുവാങ്ങി. ചടങ്ങിൽ യൂണിയൻ ബാങ്ക് ഡെപ്യൂട്ടി റീജ്യണൽ ഹെഡ് ടി.വി സന്ദീപ്, മാനേജര്‍മാരായ അശ്വതി, ബിജു, മൃദുൽ, ആരോഗ്യവകുപ്പ് എം.സി.എച്ച് ഓഫീസര്‍ മജോ ജോസഫ്, ഉദ്യോഗസ്ഥരായ രമ്യ, ദിനേശ്, മനോജ്, രാജേഷ്, ഷിനോജ്, പ്രതിഭ, സമദ് എന്നിവര്‍ പങ്കെടുത്തു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






