പുൽപ്പള്ളി സികെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സാക്ഷ്യം 2025 – 26 കോളേജ് യൂണിയനും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാകോർഡിനേറ്ററും വയനാട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടുമായ കെ എം ഫ്രാൻസിസ് നിർവഹിച്ചു.കോളേജ് യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. ഫൈൻ ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവയത്രികളും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനികളുമായ എ എസ് വൈഗയും എ എസ് വൈഖരിയും ചേർന്ന് നിർവഹിച്ചു.
സാക്ഷ്യം കോളേജ് യൂണിയൻ ചെയർമാൻ എം അഭിരാം അധ്യക്ഷത വഹിച്ചു. സി കെ ആർ എം എഡ്യൂക്കേഷനിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി അനിൽകുമാർ, സി കെ ആർ എം ട്രസ്റ്റ് സെക്രട്ടറി കെ ആർ ജയരാജ്, ബി എഡ് കോളേജ് വൈസ് പ്രിൻസിപ്പൽ പി ആർ ഷീനമോൾ, യൂണിയൻ അഡ്വൈസർ പി എസ് അനീഷ ബീഗം, ഐ ക്യു എ സി കോർഡിനേറ്റർ പി ബി നീതു, യൂണിയൻ ജനറൽ സെക്രട്ടറി നിവേദ് കൃഷ്ണ, യൂണിയൻ ഭാരവാഹികളായ മെറിൻ കെ എൽദോ, ദീപക് ആനന്ദ്, പി അശ്വിൻ ദാസ് എന്നിവർ സംസാരിച്ചു.
കേരള പിറവി ആഘോഷവും അധ്യാപകവിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.
ഫോട്ടോ പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ ബി എഡ് കോളേജ് യൂണിയൻ സാക്ഷ്യം 2025 – 26 വയനാട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റും യുവജന കമ്മീഷൻ കോർഡിനേറ്ററുമായ കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.








