പുൽപ്പള്ളി : ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ആറ് പ്രതികളെയാണ് പിടികൂടിയത്. 45 കിലോ ഇറച്ചി ഒരു ഇന്നോവ കാർ ജീപ്പ് സ്കൂട്ടർ ഒരു തിരതോക്ക് കത്തികൾ എന്നിവയും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
ശരത്,s/o ജയരാജൻ കാപ്പിപ്പാടി ഉന്നതി24 വയസ്സ് . അനീഷ്,s/o രാജു കാപ്പിപ്പാടി ഉന്നതി 21 വയസ്സ് . ഷിജോഷ്s/o ജോസഫ് കാരക്കാട്ടിൽ 42 വയസ്സ് . രാജേഷ് s/o പൊന്നപ്പൻ,
നെല്ലിക്കുന്നേൽ. വയസ്സ് 49, റെജി മാത്യു s/o മാത്യു വെട്ടുവെളിയിൽ 54/25വയസ്സ് . ബിജേഷ്,s/o സോമൻ അഴിക്കണ്ണിൽ49/25വയസ്സ് എന്നിവരാണ് പിടിയിൽ ആയതു. കേസിൽ ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ട്. ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുൽ ഗഫൂർ, പുൽപ്പള്ളി സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.നിജേഷ് എന്നിവരും സ്റ്റേഷൻ സ്റ്റാഫുകളും സംഘത്തിൽ ഉണ്ടായിരുന്നു.








