പുൽപ്പള്ളി: സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽ
വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി സ്വാഗതം ആശംസിച്ചു.
ഹെഡ്മിസ്ട്രസ് എം.കെ. സാലി അദ്ധ്യക്ഷത വഹിച്ചു.
വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ” :- സെമിനാർ നയിച്ചു. സ്കൂൾ ലീഡർ സൽമാനുൾ ഫാരിസ് , അസിസ്റ്റൻ്റ് ലീഡർ സൂസൻ ജിതേഷ് മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.സി.സിൽജ നന്ദി പ്രകാശനം നടത്തി.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.







