സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും. നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ നടക്കും.

കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം തോറും ആയിരം രൂപ വീതം മണിയോര്‍ഡര്‍ മുഖേന പെന്‍ഷന്‍ വിതരണം ചെയ്തുവരുന്നുണ്ട്. കൂടാതെ ഭക്ഷ്യകിറ്റുകളും മരുന്നുകളും മറ്റ് സഹായങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉറപ്പാക്കുന്നുണ്ട്. വര്‍ഷം തോറും ഗുണഭോക്താക്കളുടെ കൂടിചേരലും കുടുംബങ്ങളുടെ സ്‌നേഹ സംഗമവും നടന്നുവരുന്നു.
കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ 16 ഞായറാഴ്ച നടക്കുന്ന സ്പര്‍ശ് നാലാം വര്‍ഷികവും സ്‌നേഹ സംഗമവും അഡ്വ ടി സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി വിനോദ് കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് അഡ്വ പി.ചാത്തുകുട്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഹിപ്‌നോട്ടിക് മൈന്‍ഡ് കൗണ്‍സിലര്‍ ഷെഫീക്ക് എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തും. സെന്റ് ജോസഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോണ്‍സ ആശംസയര്‍പ്പിക്കും.
കല്‍പ്പറ്റ നഗരസഭയിലെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ 14 വര്‍ഷമായി മുടങ്ങാതെ കഞ്ഞി വിതരണവും ആഘോഷ-വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ പോകാനാവാതെ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഭവസമൃതമായ ഭക്ഷണം വിതരണവും നല്‍കി വരുന്നു. സാമ്പത്തികം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം സ്വപ്നം കണ്ട് വീട്ടില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് മാംഗല്യം പദ്ധതിയിലൂടെ വിവാഹം ഏറ്റെടുത്ത് നടപ്പാക്കി കൊടുക്കുന്നു. അവരവരുടെ വീട്ടിലെത്തി വിവാഹത്തിനാവശ്യമായ ചെലവുകളും വഹിക്കുന്നുണ്ട്.
ആംബുലന്‍സ് സേവനവും ആരോഗ്യ ഉപകരണങ്ങളുടെ വിതരണം നടത്തുന്നു. കുട്ടികള്‍ക്ക് സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കുന്നു. മികച്ച രീതിയിലുള്ള പാലിയേറ്റീവ്/ഹോം കെയര്‍ സംവിധാനവും കല്‍പ്പറ്റ നഗരസഭക്കൊപ്പം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു. രോഗി ബന്ധു സംഗമവും വയോജന സംഗമവും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പുതപ്പു വിതരണവും വര്‍ഷം തോറും സംഘടിപ്പിക്കുന്നു.
അടിക്കടി ഉണ്ടാവുന്ന ദുരന്ത മുഖങ്ങളില്‍ പ്രളയം, കോവിഡ്, ഉരുള്‍ ദുരന്തങ്ങള്‍ എന്നി ഘട്ടങ്ങളില്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നേടിയ ടീം നിലവിലുണ്ട്.
സിവില്‍ ഡിഫന്‍സ്/ആപ്താ മിത്ര വോളണ്ടിയര്‍മാര്‍,ആരോഗ്യവകുപ്പിന്റെ പരിശീലനം കിട്ടിയ പാലിയേറ്റീവ് വളണ്ടിയര്‍മാരും സൊസൈറ്റിക്ക് സ്വന്തമായുണ്ട്. പത്ര സമ്മേനളത്തില്‍ സ്വാഗത സംഘം ചെയർമാൻ അഡ്വ. പി. ചാത്തുകുട്ടി, കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടന്‍, സെക്രട്ടറി കെ.പി ബഷീര്‍, സ്പര്‍ശ് കോ-ഓര്‍ഡിനേറ്റര്‍ ജുനീഷ് മജീദ്, പി.പി.മുഹമ്മദ് പങ്കെടുത്തു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.