ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നാളെ (നവംബര്‍ 14) രാവിലെ 9.30 മുതല്‍ കല്‍പ്പറ്റയില്‍ നടക്കും. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ശിശുദിന റാലിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 500 കുട്ടികള്‍ പങ്കെടുക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കുട്ടികളുടെ പ്രധാനമന്ത്രി ഇരുളം ജി.എച്ച്.എസ് വിദ്യാര്‍ത്ഥിനി തന്വംഗി സുഹാന ശിശുദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് അമിന്‍ ഷാ അധ്യക്ഷനാവും. ശിശുദിനാഘോഷത്തില്‍ നിവേദ് ക്രിസ്റ്റി ജയ്‌സണ്‍ സ്പീക്കറാവും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ശിശുദിന സ്റ്റാറ്റസ് പ്രകാശനം ചെയ്യും. എഡ്വിന്‍ ജോഹാന്‍ ദീപു, വാഴവറ്റ എ.യു.പി.എസ് വിദ്യാര്‍ത്ഥിനി മീവല്‍ റോസ്, പി.എസ്. ഫൈബി എന്നിവര്‍ സംസാരിക്കും.

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന







