തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ 9994 നമ്പർ ലോറിയുടെ ടൂൾ ബോക്സിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലിൽ ജമാൽ (34)നെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ എം.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ, എ.എസ്.ഐ മെർവിൻ, സി.പി.ഒ മാരായ അഖിൽ, അനീഷ്, മാനന്തവാടി എസ്.ഐ രതീഷ് എൻ.ഡി, സി. പി.ഒ മാരായ ഷിജു, ശ്രീജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







