കൽപ്പറ്റ: വയനാട് പക്ഷിമേളയ്ക്കായി തിയേറ്റർ സാമൂഹ്യ മാറ്റത്തിനുപയോ
ഗിക്കാവുന്ന സർഗ്ഗാത്മകമായ കണ്ണിയാക്കി മാറ്റി പ്രവർത്തിക്കുന്ന ആല (സെന്റർ ഫോർ കൾച്ചർ ആൻ്റ് ആൾട്ടർ നേറ്റീവ് എഡ്യൂക്കേഷൻ) സ്ഥാപക ഡയറക്ടറും സഹ പ്രവർത്തകരും പക്ഷി പാവകളുമായി വയനാട്ടിലെത്തി. തിയേറ്റർ വെറും നാടകം കളിക്കാനും സിനിമയിൽ അഭിനയിക്കാനും ഉള്ളത് മാത്രമല്ല, വിവിധ സർഗ്ഗ സിദ്ധികളാൽ സാമൂഹ്യ മാറ്റത്തിനായുള്ള ഒരു കണ്ണി യാകണമെന്ന് തിയേറ്റർ ആക്ട്വിസ്റ്റുമായ മനു ജോസ് പറഞ്ഞു. ഗുബിണി മൂങ്ങയും പക്ഷി പാവകളും ഇനി പക്ഷി മേളയിൽ പറന്ന് നടക്കും, നമ്മെ ചിരിപ്പിക്കും ചിന്തിപ്പിക്കും. നാടകം ഒരു സർഗ്ഗാത്മകമായ വിനിമയ മാധ്യമം എന്ന നിലയിൽ സാമൂഹ്യ മാറ്റത്തിനുപയോഗിക്കാവുന്ന ബദൽ വിദ്യഭാസ മാതൃകയാണെന്ന് മനു ജോസ് പറഞ്ഞു. നവംബർ 14,15,16 തിയ്യതികളിലായി പുളിയാർ മല ഹ്യൂം സെൻ്റർ ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന പക്ഷി മേളയി ലേക്ക് വയനാട്ടിലെ ജനങ്ങളെ ക്ഷണിക്കുന്നതിനാണ് ഗുബിണി വന്നത്.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







