ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല, പോലീസ് പിടിച്ചാല്‍ യാത്ര മുടങ്ങും. മദ്യപരെ പിടിക്കാൻ ഓപ്പറേഷൻ രക്ഷിത രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായി നടക്കുന്ന കർശന പരിശോധനയെത്തുടർന്ന് കേരളാ പോലീസും, ആർപിഎഫും സംയക്തമായി നടത്തുന്ന പരിശേന ശക്തമാക്കി. ഇതിന്റെ ഭാഗമായി മദ്യപിച്ച് യാത്ര ചെയ്ത നിരവധി യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന തുടരുകയാണ്. മദ്യപിച്ച് ആരെയും ട്രെയിനില്‍ കയറ്റില്ല. മറ്റ് സംസ്ഥാനക്കാർ വന്നാലും ആർക്കും യാത്ര ചെയ്യാൻ കഴിയില്ലെന്ന കർശന നിർദേശം നടപ്പിലാക്കുകയാണെന്ന് പോലീസ് അറിയിച്ചു. ട്രെയിൻ കയറുന്ന വനിതകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ രക്ഷിത നടപ്പിലാക്കുന്നത്.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







