ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുരുഷ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാശ്രയ സംഘങ്ങളിലെ പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു.സോഫി ഷിജു,സന്തോഷ്,ബേബി,അബ്ദുറഹ്മാൻ,ലിസി യാക്കോബ്,ലീല എന്നിവർ സംസാരിച്ചു.

ഗതാഗത നിയന്ത്രണം
പുതുശ്ശേരിക്കടവ് ബാങ്കുന്ന് റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. Facebook Twitter WhatsApp







