കാഞ്ഞങ്ങാട്: കാസര്‍കോട് വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കുംതിരക്കുമുണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്.
അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കാസര്‍കോട് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആള്‍ക്കാര്‍ തിങ്ങി നിറയുകയായിരുന്നു.
ജനത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കിനുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു. നഗരത്തില്‍ ഗതാഗതവും സ്തംഭിച്ചു.








