കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ







