ഗൂഗിള്‍ പേയുമായി ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കണോ? എങ്ങനെയെന്ന് നോക്കാം

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പല പ്ലാറ്റ്‌ഫോമുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടി ബന്ധിപ്പിക്കാനുള്ള അവസരം ഉപയോക്തകള്‍ക്കായി ആരംഭിക്കുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡിലൂടെയാണ് ഈ സേവനം അനുവദിക്കുക. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎന്‍ബി, ആക്സിസ് ബാങ്ക് പോലുള്ള പ്രധാന പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും വിവിധ പ്രാദേശിക, സഹകരണ ബാങ്കുകളും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, ഗൂഗിള്‍ പേ ഉപയോഗിച്ച് ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സുരക്ഷിതവും തടസ്സരഹിതവുമായ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ നടത്താനാകും.

റുപേ ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കുന്ന വിധം
യുപിഐ ഇടപാടുകള്‍ക്കായി റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഔദ്യോഗിക ജി-മെയില്‍ ഐഡി ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണില്‍ Google Pay ആപ്പ് തുറക്കുക. പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘Payment Methods’ എന്നതിലേക്ക് പോകുക. ‘Add RuPay Credit Card’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

പിന്നീട് ബാങ്ക് തെരഞ്ഞെടുത്ത ശേഷം കാര്‍ഡ് വിശദാംശങ്ങള്‍ (കാര്‍ഡ് നമ്പര്‍, CVV, Expiry Date) നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച OTP നല്‍കി കാര്‍ഡ് പരിശോധിക്കുക.സുരക്ഷിത ഇടപാടുകള്‍ക്കായി UPI പിന്‍ സജ്ജമാക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, QR കോഡ്, UPI ഐഡി അല്ലെങ്കില്‍ മര്‍ച്ചന്റ് ഹാന്‍ഡില്‍ എന്നിവ വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.