മീനങ്ങാടി: ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണത്തിൽ മധുര സ്വദേശിക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുര സ്വദേശിയും നിലവിൽ മീനങ്ങാടി ചെണ്ടക്കുനിയിൽ താമസക്കാരനുമായ രാജേന്ദ്രനാണ് കടിയേറ്റത്.ഇരുളം വളാഞ്ചേരി – മോസ്കോകുന്ന് റോഡിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേന്ദ്രനെ നായ ചാടി കടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







