മാനന്തവാടി : വയനാട് ഗവ മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കുമായി സഹകരിച്ച് മാനന്തവാടി ജീവിഎച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് കോർപ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ യൂണിറ്റുകൾ ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം.ഷിനോജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രീൻസിപ്പാൾ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ.അനുപ്രിയ സന്ദേശം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ എ. പി. അജീഷ്, എൻസിസി സിടിഒ ആൽബിൻ ജോസ്, അധ്യാപകനായ എം.കെ. ബാബുരാജ്, അബ്ദുൽ റഷീദ്, വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമത്ത് അശ്വിത, എം. സി സിദ്ധർത്ത്, ഐസക് .കെ. വിൽസൺ എന്നിവർ സംസാരിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ രക്തം നൽകി

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







