രാഹുൽ കോയമ്പത്തൂരിൽ?; പൊള്ളാച്ചിയിൽ രണ്ട് ദിവസം തങ്ങിയെന്ന് സൂചന,ഫോണും സിമ്മും മാറ്റിമാറ്റി ഉപയോഗിക്കുന്നു.

ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട്‌നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട വഴിയെക്കുറിച്ച് സൂചന ലഭിച്ചു.

ആദ്യം പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നാളെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് അന്വേഷണ സംഘം. ഇതിനായി കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുൽ മുങ്ങിയത് ചുവന്ന നിറമുളള ഫോക്സ്വാഗൺ പോളോ കാറിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടൻ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

സൈക്യാട്രിസ്റ്റ് നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്‌ സെന്റർ കേരളയുടെ ഐ.സി.എം.ആർ പ്രോജെക്ടിലെ പ്രൊജക്റ്റ് റിസർച്ച് സൈയൻറ്റിസ്റ്റ്-2 തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മാർച്ച് 18 നകം അപേക്ഷ ഗൂഗിൾ ഫോം മുഖേനെ

ലേലം

പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം വന്ന വാഹന ഷെഡ് പൊളിച്ചു നീക്കുന്നതിനായി ലേലം ചെയുന്നു. ലേലത്തിനായുള്ള ക്വട്ടേഷനുകൾ മാർച്ച് 13 രാവിലെ 11 വരെ സ്വീകരിക്കും. മാർച്ച് 13 ഉച്ചയ്ക്ക് 12 പേരിയ

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് (ഇംഗ്ലീഷ് മീഡിയം) അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 6 ന് രാവിലെ പത്തിനകം സ്‌കൂളില്‍ നേരിട്ടോ www.polyadmission.org/ths എന്ന വെബ് സൈറ്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടത്തുവയൽ പ്രദേശത്ത് നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടയങ്ങാടി പ്രദേശത്ത് നാളെ (മാർച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.