നീർവാരം: പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ
ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി ബസ് കയ റുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയൽ ഭാഗത്തേക്ക് നട ന്നു പോകുകയായിരുന്നു. ഇതിനിടെ കാട്ടാന പൊടുന്നനെ മുന്നിലേക്ക് വരികയായിരുന്നുവെന്ന് മോഹനൻ പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കു ന്നതിനിടെ തങ്ങൾ രണ്ട് പേരും വീണുപോയതായും പാഞ്ഞടുത്ത കാട്ടാന സത്യജനാതിയെ തട്ടിതെറിപ്പിച്ചെന്നും മോഹനൻ പറഞ്ഞു. അതിന് ശേ ഷം കാട്ടാന ഓടി പോകുകയും ചെയ്‌തു. തുടർന്ന് നാട്ടുകാർ ഇവരെ മാനന്തവാടി മെഡിക്കൽ മെഡിക്കൽ കോളേജിലെത്തിച്ചു. സത്യജ്യോതിക്ക് നട്ടെല്ലിന് പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ പ്രാഥമികമായി അറിയിച്ചതെന്ന് മോഹനൻ പറഞ്ഞു.കാട്ടാന ശല്യം മൂലം പ്രഭാത സവാരി ക്ക് വരെ ബുദ്ധിമുട്ടാണെന്നും ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ തടയാൻ ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മഴ പോയിട്ടില്ല, സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലിനും സാധ്യത ; ശ്രീലങ്കയിൽ ദുരിതം വിതച്ച് ഡിറ്റ്വ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി







