കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ
കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസണെന്നും പുലർച്ചെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടതെ ന്നും സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കി ലും മരണപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിലാ ണ് ജിൽസൺ കേണിച്ചിറ സ്വദേശിനി ലിഷ (39)യെ കൊന്നത്. കടബാധ്യ തയുമായി ബന്ധപ്പെട്ട തർക്കിലാണ് ഭാര്യയെ ജിൽസൺ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അന്ന് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അറ സ്റ്റിലായ ഉടനെയും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടർന്ന് കൗൺ സിലിങ് അടക്കം നൽകിയിരുന്നവെന്നും ജയിൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു ജിൽസൺ.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







