അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകിയതെങ്കിൽ പണി കിട്ടും; മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല

തിരുവനന്തപുരം: വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാ​ഹനങ്ങളുടെ ഉടമകൾക്ക് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നേടുന്നതെന്ന് കണ്ടെത്തിയതോടെയാണ് വൻ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വാഹനവിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പരിശോധനയും സജ്ജീകരണങ്ങളും നടപ്പിലാക്കി. കേരള നമ്പർ ഉള്ള വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പുക പരിശോധന നടത്തുകയാണെങ്കിൽ വിവരം ഉടൻ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു.

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ കത്ത് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ പുകപരിശോധനാ കേന്ദ്രങ്ങളിലാണ് വലിയ തോതിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പുക പരിശോധനാ രേഖകൾ സൃഷ്ടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ പുകപരിശോധനാ കേന്ദ്രങ്ങളിൽ വാഹനപരിശോധനയ്ക്കായി വാഹനം കൊണ്ടുവരേണ്ടതില്ല. പകരം വാഹനത്തിന്റെ ചിത്രം മൊബൈലിൽ പകർത്തി കേന്ദ്രത്തിലേക്ക് അയച്ചാൽ മതി. ചിത്രം ഉപയോഗിച്ച് അവിടെ പരിശോധന നടന്നതായി കാണിച്ച് സർട്ടിഫിക്കറ്റ് സൃഷ്ടിക്കുകയാണ് ചെയ്തിരുന്നതെന്ന് ജില്ലാ മോട്ടോർവാഹന വകുപ്പിന്റെ കണ്ടെത്തൽ.

പുക പരിശോധന പൂർത്തിയാക്കാൻ ഉടമയുടെ ആധാർ-ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നിർബന്ധമാക്കിയിട്ടും, രേഖകളിൽ മൊബൈൽ നമ്പർ പുതുക്കാത്തവരാണ് വ്യാജ സർട്ടിഫിക്കറ്റുകൾ തേടിയത്. സംസ്ഥാനത്തെ ചില പുക പരിശോധനാ കേന്ദ്രങ്ങൾക്കും ‘ ഇക്കാര്യത്തിൽ ഇടനിലക്കാരന്റെ വേഷമിട്ടതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ കൂടുതൽ നടപടികൾ വരാനിരിക്കുന്നുവെന്നാണ് വിഭാഗത്തിന്റെ സൂചന. പുക പരിശോധനാ ക്രമക്കേടുകൾ പൂർണമായും ഇല്ലാതാക്കാൻ സംസ്ഥാനതലത്തിൽ ശക്തമായ നിരീക്ഷണ സംവിധാനവും രൂപീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.