കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പതിനഞ്ചോളം കിറ്റുകളാണ് കണ്ടെടുത്തത്.
വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ എത്തിച്ചതാണ് കിറ്റുകളെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ വീട്ടിലെ ആവശ്യത്തിനും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രവർത്തകർക്ക് ഭക്ഷണം പാകം ചെയ്യാനുമാണ് സാധനങ്ങൾ കൊണ്ടുവന്നതെന്ന് സ്ഥാനാർത്ഥിയുടെ ഭർത്താവ് വിശദീകരിച്ചു.








