മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മാനന്തവാടി: സുഹൃത്തിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യത്തിൽ സയനൈഡ് കലർത്തി മൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം നീതി തേടി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ അന്വേഷണങ്ങളിലും കോടതിയിൽ നടക്കുന്ന വിചാരണയും സുതാര്യമല്ലാത്തതിനാൽ സി.ബി.ഐ കേസന്വേഷിക്കണമെന്നാണ് ഹൈകോടതിയിൽ നൽകുന്ന ഹരജിയിൽ ആവശ്യപ്പെടുകയെന്നാണ് അറിയുന്നത്.

2018 ഒക്ടോബർ മൂന്നിന് വെള്ളമുണ്ട മൊതക്കരകവുംകുന്ന് ഉന്നതിയിലെ തിക്നായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവരാണ് മരിച്ചത്. പിതാവ് മദ്യം കഴിച്ചാണ് മരിച്ചതെന്നറിയാതെയാണ് മറ്റ് രണ്ടുപേരും ഇതേ മദ്യം കഴിക്കുകയും മരിക്കുകയും ചെയ്‌തത്‌. ആറാട്ടുതറ പാലത്തിങ്കൽ സന്തോഷാണ് സയനൈഡ് കലർത്തിയ മദ്യം നൽകിയത്. സംഭവം അന്വേഷിച്ച വെള്ളമുണ്ട പൊലീസ് 2019ൽ എസ്.എസ്.ടി, സ്പെഷൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

തുടർന്ന് വിചാരണ ആരംഭിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു വാദികൾക്കായി കോടതിയിൽ ഹാജരായിരുന്നത്. ആറ് വർഷത്തോളം നീണ്ട വിചാരണയിൽ നിരവധി സാക്ഷികളെ വിസ്‌തരിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. 2025 ജൂലൈ 14ന് ഇദ്ദേഹം പ്രോസിക്യൂട്ടർ സ്ഥാനം ഒഴിവാവുകയും തൊട്ടുപിന്നാലെ പ്രതിക്കായി കോടതിയിൽ ഹാജരാകുകയും ചെയ്‌തത്‌ വലിയ വിവാദമായി. പ്രതിഭാഗത്തിന് അനുകൂലമായി സാക്ഷി കൂറുമാറുകയും ചെയ്തതോടെ തങ്ങൾക്ക് നീതി കിട്ടില്ലെന്ന് കുടുംബത്തിന് ബോധ്യമായി. ഇതോടെയാണ് കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.