ശ്വാസകോശ കാൻസർ ബാധിതനായ ഒരു വ്യക്തി ആദ്യം ശ്രദ്ധിക്കുന്ന രണ്ട് ലക്ഷണങ്ങൾ തുടർച്ചയായുള്ള ചുമയും സഹിക്കാനാകാത്ത നെഞ്ചുവേദനയുമായിരിക്കും. പക്ഷേ എല്ലായിപ്പോഴും ശരീരം മുന്നറിയിപ്പ് നൽകുക ഈ ലക്ഷണങ്ങളിലൂടെയാവില്ല. ചില ലക്ഷണങ്ങൾ അവയുടെ തീവ്രത കുറവായത് മൂലം കണ്ണടച്ച് തള്ളിക്കളയുന്ന സാഹചര്യവും പലപ്പോഴും സംഭവിക്കാറുണ്ട്. ഈ ലക്ഷണങ്ങളിലൂടെ നിങ്ങളുടെ ശരീരം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അത് മനസിലാക്കാതെ പോകുന്നത് ഗുരുതരമായ അവസ്ഥയിലേക്കാകാം കൊണ്ടെത്തിക്കുക.
ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ചുമ. ചുമ സ്ഥിരമായി ബുദ്ധിമുട്ടിച്ചാലും അത് തണുപ്പിന്റേയോ അലർജിയുടെയോ സ്വാധീനത്തിലുണ്ടായതാവാം എന്ന് കരുതി തള്ളികളയുന്ന പ്രവണതയുണ്ട്. ശരീരം നല്‍കുന്ന ചില സൂചനകള്‍ ചിലപ്പോള്‍ ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണെന്ന് തോന്നിപ്പിക്കില്ല, പക്ഷേ അവ രോഗലക്ഷണം തന്നെയാകാം.
ആഴ്ചകളോളം ചുമ നീണ്ടുനിൽക്കുകയാണെങ്കിൽ അതിനെ സൂക്ഷിക്കണം. ഗൗരവമായി കണക്കാക്കേണ്ടതില്ലെന്ന് കരുതി ഇതിനെ തള്ളിക്കളയരുത്. ശരീരം വളരെ പ്രധാനപ്പെട്ട എന്തോ നിങ്ങളോട് പറയുകയാണെന്ന് വേണം മനസിലാക്കാൻ.

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ നാളെ വിധി കുറിക്കാൻ പോളിംഗ് ബൂത്തിലെത്തും. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ്







