സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 480 രൂപ കുറഞ്ഞ് 98,400രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില. അതേ നിരക്കില്‍ തന്നെയാണ് ഇന്നും വില തുടരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദൃശ്യമായിരുന്ന വിലയിലെ ചാഞ്ചാട്ടം രണ്ട് ദിവസമായി ഒറ്റവിലയില്‍ സ്ഥിരമായി നിലനില്‍ക്കുകയാണ്. ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക് ഓഫ് ജപ്പാന്‍ നയ തീരുമാനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ആഭ്യന്തര ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. ആ വിലതന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്.
Gold, gold rate, kerala Gold Rate
ഇന്നത്തെ സ്വര്‍ണവില
ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ് വില.അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 81,400 രൂപയും ഗ്രാമിന് 10,175 രൂപയുമാണ് നിരക്ക്. എന്നാല്‍ വെള്ളിവില രണ്ട് ദിവസമായി ഉയര്‍ന്നാണ് നില്‍ക്കുന്നത്. വെള്ളി ഒരു ഗ്രാമിന് 213 രൂപയും 10 ഗ്രാമിന് 2130 രൂപയുമാണ് വില. ഇന്നലെ ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമായിരുന്നു വിപണി വില.








