ഇന്ത്യന്‍ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ എന്‍ജിനീയറിങ്, ട്രാഫിക് വകുപ്പിലെ ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ കരാറടിസ്ഥാനത്തില്‍ ഗേറ്റ്മാനെ നിയമിക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസിന് താഴെ പ്രായവും 15 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചതും ആര്‍മി ക്ലാസ്-എ സര്‍ട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യതയുള്ള ജില്ലയിലെ വിമുകതഭടന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ഡിസംബര്‍ 24 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936-202668

ദര്‍ഘാസ് ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935







