ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷൈനിക്ക് നൽകിക്കൊണ്ട് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി സണ്ണി ഉദ്ഘാടനം ചെയ്തു. തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ ദിവ്യകല, എയ്ഞ്ചൽ സെബാസ്റ്റ്യൻ, എൽ എച്ച് എസ് ശോഭന, വളണ്ടിയർമാരായ അനിൽകുമാർ, രമ്യ മനോജ്, ശാന്തി അനിൽ, പ്രിയ ബാബു, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് നേഴ്സുമാരായ കെ രാജാമണി സ്വാഗതവും ഫെമിന സജീഷ് നന്ദിയും പറഞ്ഞു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ കിടപ്പുരോഗികൾക്ക് സാന്ത്വനമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ്.

വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം
അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്. അപ്പപ്പാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ







