ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ സീസൺ തുടങ്ങുക. സർക്കാരും എഐഎഫ്എഫും 14 ക്ലബ്ബുകളുടെയും പ്രതിനിധികളും ചേർന്ന് നടത്തിയ യോഗത്തിന് ശേഷം കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഉദ്ഘാടന തിയതി പ്രഖ്യാപിച്ചത്.
രണ്ടോ, മൂന്നോ വേദികളിലായി ഹോം ആന്‍ഡ് എവേ മത്സരങ്ങളായിനടത്താന്‍ തീരുമാനം. 14 ക്ലബുകളിൽ 10 ക്ലബുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. ബാക്കി നാല് ക്ലബുകളുടെ കാര്യത്തിൽ തീരുമാനമാകാനുണ്ട്.
സാധാരണ സെപ്റ്റംബറിൽ ആരംഭിക്കേണ്ട സീസൺ വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. ഫുട്ബാൾ ഫെഡറേഷനുമായി ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കിയതുമില്ല.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







