കല്‍പ്പറ്റ: വയനാട് പുല്‍പ്പളളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു. ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. സെലിന്‍ മാനുവല്‍, ഗീത കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തുവെന്ന് ആരോപണമുയർന്നിരുന്നു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







