മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽനിന്നു രണ്ടര മാസത്തിനുശേഷ തുണിക്കഷണം പുറത്തുവന്ന സംഭവത്തിൽ തന്നെ പരിശോധിച്ചത് രണ്ട് ഗൈനക്കോളജിസ്റ്റുകളാണെന്ന് യുവതി. ഗർഭിണിയായ സമയം മുതൽ ഡോ.രമേഷും, പ്രസവ സമയം ഡോ.മാനികയുമാണ് തന്നെ നോക്കിയിരുന്നതെന്ന് യുവതി പറഞ്ഞു. പ്രസവശേഷം സ്റ്റിച്ചിട്ടതും മറ്റും ഡോ. ഡോ.മാനികയും സഹപ്രവർത്തകരുമാണെന്നും, ദിവസങ്ങൾക്ക് ശേഷം വേദന ശമി ക്കാതെ വന്നപ്പോൾ മെഡിക്കൽ കോളേജ് ഗൈനക്ക് ഓ പി യിലെ മറ്റൊരു ഡോക്ട റേയും, രണ്ടാം തവണ ഡോ.രമേഷിനേയും കാണിച്ചതായും ഇവരാരും തൻ്റെ പരാതി ഗൗനിച്ചില്ലെന്നും യുവതി പറഞ്ഞു. അസഹ്യമായ ദുർഗന്ധവും വേദനയും മൂലം വലഞ്ഞ തനിക്ക് ഒരു ഡോക്ടർമാരും പരിഗണന തന്നില്ലെന്നും യുവതി പറ ഞ്ഞു. പ്രസവശേഷം ഇത്തരത്തിലുള്ള വേദനയും മറ്റും കുറച്ച് ദിവസമുണ്ടാകു മെന്ന് പറഞ്ഞ് അവർ നിസാരമാക്കിയതായും അവർ കുറ്റപ്പെടുത്തി. ഒടുവിൽ ഒരു ദിവസം ബാത്ത് റൂമിൽ ഇരിക്കവെയാണ് തുണിക്കെട്ട് പുറത്തേക്ക് വന്നതെന്നും, പ്രസവ സമയം രക്തസ്രാവം തടയാൻ വെച്ച തുണി/പഞ്ഞിക്കെട്ടാണിതെന്നും യുവതി പറയുന്നു. സംഭവം പിന്നീട് ഡോക്ടറോട് സംസാരിച്ചപ്പോൾ രക്തം കാരണം അതൊട്ടി പിടിച്ചിരുന്നത് ശ്രദ്ധിക്കാതെ വന്നതാകാമെന്നാണ് പറഞ്ഞതെന്നും ഇവർ പരാതിപ്പെടുന്നു. ആർക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിച്ച് കണ്ടെത്തി ശക്ത മായ നടപടി വേണമെന്നും യുവതി പറയുന്നു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനി യായ യുവതിയാണ് ഇതിൽ നടപടി ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ. കേളുവിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും, പോലീസിനും പരാതി നൽകിയത്.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







