മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുങ്ങുന്നു.

മാനന്തവാടിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് യാര്‍ഡ് സൗകര്യം ഒരുങ്ങുന്നു. രണ്ട് കോടി ചെലവില്‍ താഴെയങ്ങാടിയില്‍ മൂന്ന് ഏക്കറില്‍ 4000 സ്‌ക്വയര്‍ ഫീറ്റിലാണ് യാര്‍ഡ് നിര്‍മ്മിക്കുന്നത്. യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ രാത്രികാലങ്ങളില്‍ ദീര്‍ല ദൂര യാത്രക്കായി ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യമൊരുങ്ങും. നിലവില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന ഡിപ്പോയില്‍മഴ പെയ്താല്‍ ചളിക്കുളമാകുന്നത് പതിവായിരുന്നു. ബസുകള്‍ നിരന്തരം ചെളിയില്‍ കുടുങ്ങുന്നതിനാല്‍ കൃത്യമായ സര്‍വ്വീസ് നടത്താന്‍ കഴിയാതെയും യാത്രക്കാര്‍ക്ക് എത്തി ചേരാന്‍ കഴിയാത്തതും വലിയ പ്രയാസങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു. മഴക്കാലത്ത് ഡിപ്പോയുടെ മുന്‍ഭാഗം വെള്ളം കയറി ചെളിക്കുളമായി മാറിയപ്പോള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷംചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്ന പരിഹാരം കണ്ടിരുന്നു. ഡ്രൈനേജ് സൗകര്യത്തോടെയാണ് നിര്‍മ്മാണം നടക്കുക. 84 സര്‍വ്വീസുകളും 24 ദീര്‍ഘദൂര സര്‍വ്വീസുകളും ഉള്ള ഡിപ്പോയില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. വൈകിട്ട് 4.30 മുതല്‍ രാത്രി ഒന്‍പത് വരെ ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്തിയിടാന്‍ ഡിപ്പോയില്‍ സൗകര്യമില്ലാത്തതിനാല്‍ ബാഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാനന്തവാടി നഗരത്തില്‍ റോഡരികില്‍ ബസ് കാത്ത് നില്‍ക്കുന്നതും പതിവ് രീതിയായി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് സര്‍വ്വീസുകളും ഡിപ്പോയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഡിപ്പോയില്‍ യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാവുക.

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ

മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ്

കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.