കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കലാജാഥക്ക് ഇന്ന് 5 മണിക്ക് മാനന്തവാടി, തിങ്കളാഴ്ച 11 മണിക്ക് ബത്തേരി,2 മണിക്ക് കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ജിതേഷ്,ഡോ. സീനതോമസ്, ബിനുമാങ്കൂട്ടത്തിൽ, എ സി മാത്യൂസ്, ഒ.ജെ മാത്യു, കെ പത്മനാഭൻ ,ഉമ്മർപൂപ്പറ്റ,ഗിരിജ സതീഷ്, പ്രഭാകരൻ സി എസ്, ശാലിനി സി പി, വി ജെ പ്രകാശൻ, വി സി സത്യൻ, ടി സതീഷ് കുമാർ ,ബിനുകുമാർ പി ബി എന്നിവർ സംസാരിച്ചു

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







