റേഷന്‍ കാര്‍ഡ് തരം മാറ്റാന്‍ അവസരം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റാന്‍ അവസരം. അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണം കാണിക്കുന്ന സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ വീട് ലഭിച്ചവര്‍ സാക്ഷ്യപത്രം, സ്ഥലം, വീട് ഇല്ലാത്തവര്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, രോഗവസ്ഥ / ഭിന്നശേഷിയുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുന്നിന്‍ ചെരുവില്‍ 100 മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറിയില്ലാത്ത കുടുംബം, ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട്, 25000 രൂപയ്ക്ക് മുകളില്‍ വരുമാനം, നാല് ചക്രവാഹനം, ഒരേക്കര്‍ സ്ഥലം എന്നിവയില്ലാത്ത എസ്.സി/എസ്.ടി വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും അനുവദനീയമായ മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 04936 255 222 ( വൈത്തിരി) 04936 220213 (സുല്‍ത്താന്‍ ബത്തേരി ) 04935 240252 ( മാനന്തവാടി)

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ

മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ്

കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.