ഈ ഒറ്റ അബദ്ധം മതി നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റ് നഷ്ടമാകാൻ; ഇന്ത്യൻ റെയിൽവേയുടെ പുത്തൻ നിയമമറിയാം

ട്രെയിൻ യാത്രക്കാർക്ക് അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങള്‍ ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുകയാണ്. അതില്‍ ഏറ്റവും പ്രധാനം, ബുക്ക് ചെയ്ത ടിക്കറ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്പ്ഡേഷനാണ്. നിലവിൽ യാത്രക്കാർ സീറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്ത ശേഷം അവരുടെ സീറ്റുകൾ ഉറപ്പായി കഴിഞ്ഞുവെന്ന് കരുതുകയാണ് പതിവ്. എന്നാൽ റെയിൽവേ ഉടൻ തന്നെ പുതിയ ഒരു നിയമം സീറ്റ് അലോക്കേഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതായയത് നിങ്ങൾ ഏത് സ്റ്റേഷനിൽ നിന്നാണ് യാത്രക്കായി ട്രെയിനില്‍ കയറേണ്ടിയിരുന്നത്, അവിടെ നിങ്ങൾ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് ലഭിക്കും.
നിലവിലെ രീതി അനുസരിച്ച് ബോർഡിങ് സ്‌റ്റേഷനിൽ നിന്നും നിങ്ങൾ ട്രെയിനിൽ കയറിയില്ലെങ്കിൽ ടിടിഇ നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തിരിക്കും. അവിടെ നിന്നും നിങ്ങൾ ട്രെയിനിൽ കയറിയില്ലെങ്കിൽ മാത്രമേ വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ RAC(റിസർവേഷൻ എഗയ്ൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റ് വിഭാഗത്തിലുള്ളവർക്കോ ഈ സീറ്റ് നൽകുകയുള്ളയാരിരുന്നു. ഈ പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കുന്നതിനാൽ തന്നെ ചിലപ്പോൾ ദീർഘനേരത്തേക്ക് സീറ്റ് ഒഴിഞ്ഞുകിടക്കാനും ഇടവരും. പക്ഷേ ഇനി ഈ രീതിയായിരിക്കില്ല.

ഇനി വരാൻ പോകുന്ന മാറ്റമെന്താണെന്ന് ചോദിച്ചാൽ, ടിടിഇ ഇനി അടുത്ത സ്റ്റേഷൻ വരെ നിങ്ങൾക്കായി കാത്തുനിൽക്കില്ല. യാത്രക്കാരൻ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയിട്ടില്ലെന്ന് ബോധ്യമായാൽ, ടിടിഇ ഈ സീറ്റിനെ Not Turned Up എന്ന് മാർക്ക് ചെയ്യും. തൊട്ടുപിന്നാലെ തന്നെ വെയിറ്റിങ്ങ് ലിസ്റ്റിലോ ആർഎസി ടിക്കറ്റ് ലിസ്റ്റിലോ ഉള്ളയാൾക്ക് ഈ സീറ്റ് നൽകുകയും ചെയ്യും. മാത്രമല്ല ഇത്തരത്തിൽ സീറ്റ് മറ്റൊരാൾക്ക് നൽകിയ വിവരം നേരിട്ട് തന്നെ യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് സന്ദേശമായി വരും. അതിനാൽ വീണ്ടും ടിടിഇയോട് പോയി അന്വേഷിക്കേണ്ട ആവശ്യം വരികയുമില്ല.
എന്തിനാണ് പെട്ടെന്ന് ഇങ്ങനൊരു മാറ്റമെന്ന് ചോദിച്ചാൽ, ട്രെയിനിലെ എല്ലാ സീറ്റുകളും കൃത്യമായും പൂർണമായും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ്. യാത്രക്കിടയില്‍ ഏകദേശം മൂന്നു മുതൽ അഞ്ചു ശതമാനം വരെ സീറ്റുകൾ ഓരോ ട്രെയിനിലും ഒഴിഞ്ഞു കിടക്കുന്നെന്നാണ് റയിൽവേയുടെ റിപ്പോർട്ട് പറയുന്നത്. ചില യാത്രക്കാർക്ക് കൃത്യസമയത്ത് അവരുടെ ബോർഡിങ് സ്റ്റേഷനിലെത്താൻ കഴിയാതെ വരുമ്പോൾ സീറ്റുകൾ കാൻസൽ ചെയ്യുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പുതിയ രീതി വരുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ എത്രയും വേഗം തന്നെ ആവശ്യക്കാരായ മറ്റ് യാത്രക്കാർക്ക് നൽകാൻ കഴിയും.

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ

മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ്

കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.