കഴുത്തിലെ കറുത്ത നിറത്തെ സൂക്ഷിക്കണം! ഗുരുതരമായ ആരോഗ്യപ്രശ്‌നമാകാം

കഴുത്തിലും മടക്കുകളിലും കറുത്തനിറം ശ്രദ്ധയില്‍പ്പെടുമ്പോഴേ, തൈരും കടലമാവുമൊക്കെ കുഴച്ചിട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അകന്തോസിസ് നിഗ്രിക്കന്‍സ് എന്നൊരു അവസ്ഥയാണിത്. മധ്യവയസ്‌കരില്‍ ഇത് സാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഈ അവസ്ഥ ചിലരില്‍ നെറ്റിയിലും വശങ്ങളിലും മൂക്കിന് ഇരുവശത്തും ഉണ്ടാകും. മറ്റുചിലരില്‍ കൈമുട്ട്, വിരല്‍ മടക്കുകള്‍, കാല്‍മുട്ട് എന്നിവിടങ്ങളിലും കറുപ്പുനിറം കാണപ്പെടുന്നുണ്ട്.

Dark Neck Isn’t Dirt
It’s Insulin Resistance

Acanthosis Nigricans, the dark velvety skin on the neck or underarms, isn’t about poor hygiene.
It’s one of the clearest external signs of insulin resistance.

When cells resist insulin, the body produces more of it.
Excess insulin… https://t.co/XPBlx7jQQA
— Dr.Sayajirao Gaikwad (@DietDrsayajirao)
ഇത് സാധാരണയായി ചര്‍മത്തിലുണ്ടാകുന്ന ഒരു മാറ്റം എന്ന നിലയില്‍ വലിയ പ്രാധാന്യം നല്‍കാതെ ഒഴിവാക്കുന്ന കാര്യമാണ്. എന്നാല്‍ കഴുത്തില്‍ കാണുന്ന കറുപ്പ് നിറം അഴുക്കോ, അല്ലെങ്കില്‍ ശുചിത്വകുറവ് മൂലമോ സംഭവിക്കുന്നതല്ലെന്നും ഇന്‍സുലിനുമായി ഇത് ബന്ധമുണ്ടെന്നും പറയുകയാ് ഡോ സയാജി റാവു ഗെയ്ക്വാദ്.
ഇന്‍സുലിന് പ്രതിരോധത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്തരത്തില്‍ കാണപ്പെടുന്ന കറുത്ത നിറം. കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുമ്പോള്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും. ഈ ഇന്‍സുലിന്‍ ചര്‍മത്തിലെ കോശങ്ങളെയും പിഗ്മെന്റുകളെയും ഉത്തേജിപ്പിക്കും. ഇതോടെ കറുത്തനിറം ചര്‍മത്തിലുണ്ടാവും.

പലരും സൗന്ദര്യപ്രശ്‌നമായി മാത്രം കാണുന്ന ഈ അവസ്ഥ പ്രീഡയബറ്റീസ്, ടൈപ്പ് 2 പ്രമേഹം, പിസിഒഎല്, ഫാറ്റി ലിവര്‍ എന്നിവയുടെ മുന്നറിയിപ്പാകാമെന്നാണ് ഡോക്ടര്‍ പറയുന്നത്. മാനസികമായ ആരോഗ്യം ശ്രദ്ധിക്കുന്നതും, മതിയായ രീതിയില്‍ ഉറക്കം ഉറപ്പാക്കുന്നതും ഈ അവസ്ഥയെ പ്രതിരോധിക്കാനുള്ള പരിഹാരങ്ങളാണ്. തീര്‍ന്നില്ല, കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക, മുട്ടയും മത്സ്യവും പയര്‍വര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. പത്തുശതമാനത്തോളം ശരീരഭാരം കുറയ്ക്കുന്നതും ഉത്തമമാണ്. വ്യായാമവും പതിവാക്കാം.

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ

മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ്

കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.