ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ അറസ്റ്റിൽ

കാവുമന്ദം:
വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.T യും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും, കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും സംയുക്തമായി പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ റെയിഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ട്പേരെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി ജുനി സ്വദേശി കൃഷ്ണനിവാസിൽ നവീൻ യെരിസ്വാമി 27),
താമരശ്ശേരി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുരൈഫ് ( 24)
എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ടവർ ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ.
ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കുറിച്ചും റിസോർട്ടുകളെ കുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.
റിസോർട്ടുകളിലും ഹോംസ്റ്റേകളിലും മറ്റും നടക്കുന്ന ഇത്തരം പാർട്ടികളിലും മറ്റും തുടർന്നും റെയിഡുകളും പരിശോധനകളും നടത്തുമെന്നും , ലഹരി പാർട്ടികൾ നടത്തുന്നവർക്കെതിരേയും പാർട്ടികളിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും , ഇതിനൊക്കെ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപന ഉടമകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സൈസ് അറിയിച്ചു.
റിസോർട്ടുകളും മറ്റും വാടകക്കെടുത്തും ഇത്തരം പാർട്ടികൾ നടത്തുന്നതായി അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതായും എക്സൈസ് അറിയിച്ചു. റിസോർട്ടുകളും മറ്റു സ്ഥാപനങ്ങളും വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ ലഹരി പാർട്ടികളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും മറ്റും നടത്താതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.