തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുളം – മുള്ളൻകൊല്ലി – ഓലഞ്ചേരി റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായി. റോഡ് നവീകരണത്തിനായി കഴിഞ്ഞ ബജറ്റിൽ തുക വക യിരുത്തിയിരുന്നു.
ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടര കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തും. റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി വേഗത്തിൽ ആരംഭിക്കാൻ പട്ടികജാതി-പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമേ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







