എക്സൈസ് റെയിഡിൽ വൻ ഹാൻസ് ശേഖരം പിടികൂടി

മണിയങ്കോട് :കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡിൽ വാടക വീട്ടിൽ നിന്നും വൻ ഹാൻസ് ശേഖരം പിടികൂടി.
നിരോധിത പുകയില ഉൽപ്പന്നമായ 6390 പാക്കറ്റ് ഹാൻസ് ആണ് കണ്ടെടുത്തത്.
കമ്പളക്കാട് സ്വദേശി അട്ടശ്ശേരി വീട്ടിൽ അഷ്റഫ് AK (39) എന്നയാളാണ് ഹാൻസ് സൂക്ഷിച്ചുവച്ചത്.
ഇയാൾക്കെതിരെ COTPA ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM,
സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രണവ് SL എന്നിവർ പങ്കെടുത്തു.
ഹാൻസ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1

2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത

കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌

മൈസൂരു വിമാനത്താവള റൺവേ വികസനം: അന്തിമ അനുമതിക്കായി ഡിപിആർ കൈമാറി

മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി പറഞ്ഞു. മന്ദാകാലിയിലെ വിമാനത്താവളത്തിൻ്റെ സമീപപ്രദേശങ്ങളിൽ

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.

യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. മരിച്ചത് 38 വയസുകാരൻ സുമനാണ്. സുമനെ കൊലപ്പെടുത്തിയത് സഹോദരങ്ങളാണ്. അച്ചു , അനന്തു എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ബാറിനുള്ളിലെ തർക്കമാണ് നടുറോഡിലെ മർദ്ദനത്തിൽ എത്തിച്ചത്. വിഴിഞ്ഞം

കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍; അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി ഫ്രാങ്കോയാണ് കസ്റ്റിഡിയിലായത്. പള്ളി വരാന്തയില്‍ വച്ച് മാസം തികയാതെ പ്രസവിച്ച ശേഷം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.