എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍, ഹംദാന്‍ അഹമ്മദ്(29) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 4.73 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മൊഹിന്‍ സ്വാലിഹ് നല്ലളം സ്‌റ്റേഷനില്‍ ലഹരി കേസിലും, നിയാസ് നടക്കാവ് സ്‌റ്റേഷനില്‍ അബ്കാരി കേസിലും, ഹംദാന്‍ വൈത്തിരി, വെള്ളയില്‍ സ്‌റ്റേഷനുകളില്‍ ലഹരി കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.

10.02.2026 തീയതി രാവിലെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍. സി 7121 വാഗണര്‍ കാറില്‍ ഗിയര്‍ബോക്‌സിന് മുകളിലുള്ള അറയില്‍ ഒളിപ്പിച്ച മാച്ച് ബോക്‌സിനുള്ളിലായിരുന്നു എം.ഡി.എം.എ.

ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ്മോന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ നെൽസൺ സി. അലക്സ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്മിജു, കെ വി പ്രസാദ്, വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഡോണിത്ത് സജി, അനിത, കൃഷ്ണ സഹദേവൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

ജില്ലയിൽ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതും 18 വയസ്സ് പൂർത്തിയായതുമായ ഭിന്നശേഷിക്കാർ മാർച്ച് ആറിനകം വോട്ടർ പട്ടികയിൽ പേര് ചേർത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ബൂത്ത് ലെവൽ

പ്രവാസി കോൺഗ്രസ് സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി: യുഎസ് – ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക

വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ.

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു.

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.