സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോഴത്തെ ചര്‍ച്ചകള്‍ വേദനാജനകമാണെന്ന് ബെന്നി ബെഹ്‌നാന്‍ എംപി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ പ്രചാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുമെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തളളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്തരം സോഷ്യല്‍ മീഡിയാ പ്രചാരണങ്ങള്‍ വരാനിരിക്കുന്ന വിജയത്തിന്റെ ശോഭ കെടുത്തും. മറ്റൊരു പാര്‍ട്ടിയിലും ഈ ചര്‍ച്ച ഇല്ലല്ലോ. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഇത്തരം പ്രചാരണങ്ങള്‍ക്കില്ല. സോഷ്യല്‍ മീഡിയ മാന്യത പാലിക്കണം. ഹൈജാക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയയെ അനുവദിക്കരുത്. കെ സി ജോസഫിനെപ്പോലെ മുതിര്‍ന്ന നേതാവിന്റെ ആഹ്വാനത്തിന് വലിയ പ്രസക്തി കിട്ടിയില്ല’-ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി
കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി







