സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം. സെൽഫിക്ക് ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെൽഫിയെടുക്കാൻ ശ്രമിച്ച മെമ്പറോട് മുഖ്യമന്ത്രി കയർത്തെന്നായിരുന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. എന്നാൽ നടക്കുന്നത് വലിയ രീതിയിലെവ്യാജ പ്രചാരണമെന്നാണ് ജനുപ്രതിനിധി പറയുന്നത്.

സെൽഫിഎടുക്കാൻ ശ്രമിച്ചില്ല, നിവേദനം നൽകാനാണ് നിന്നത്. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മറിച്ചുള്ളതെല്ലാം തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ലെന്നാണ് ആതിര പറയുന്നത്. വെള്ളറട ഡിവിഷനില്‍ നിന്നും സിപിഐഎം അംഗമാണ് ആതിര ഗ്രേസ്

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

ജില്ലയിൽ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതും 18 വയസ്സ് പൂർത്തിയായതുമായ ഭിന്നശേഷിക്കാർ മാർച്ച് ആറിനകം വോട്ടർ പട്ടികയിൽ പേര് ചേർത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ബൂത്ത് ലെവൽ

പ്രവാസി കോൺഗ്രസ് സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി: യുഎസ് – ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക

വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ.

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു.

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.