സ്വര്‍ണവിലയില്‍ ആഘോഷ നാളുകളോ?; ഇന്ന് വില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ

സ്വര്‍ണാഭരണപ്രേമികള്‍ക്ക് വീണ്ടും സന്തോഷിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നു. സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ വിലയിടവാണ് സ്വര്‍ണവില പടിയായി കുറയാന്‍ കാരണം. യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകളും റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചകളും സ്വര്‍ണവിലയെ സ്വാധീനിക്കും. ഇവയുടെ ഫലം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് നീങ്ങുന്നതില്‍ അത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തിയേക്കും.
ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന്റെ വില 1,13,600 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു. 1120 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 153 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,23,928 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപയാണ് കുറഞ്ഞതോടെ 92,944 രൂപയാണ് ഈ കാറ്റഗറിയില്‍ പവന് ചിലവ് വരിക.
ഇന്നത്തെ വെള്ളി വില
സ്വര്‍ണം പോലെ തന്നെ ആഭരണപ്രേമികള്‍ക്ക് ഇടയില്‍ വെള്ളിയും ഇക്കഴിഞ്ഞ കുറച്ച് നാളുകളായി ശ്രദ്ധ നേടുന്നുണ്ടായിരുന്നു. ഇത് വെള്ളിയുടെ വിലയില്‍ വര്‍ധനവ് ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇവിടെയും കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ചാഞ്ചാടി നിന്നിരുന്ന വെള്ളിയുടെ വില ഗ്രാമിന് 275 ആയിരുന്നു ഇന്നലെ. ഇന്ന് വില 10 രൂപ കൂടി കുറഞ്ഞ് 265ല്‍ എത്തിയിരിക്കുകയാണ്. 10 ഗ്രാം വെള്ളിയുടെ വില 2650 രൂപയാകും. പണിക്കൂലി കൂടി ചേര്‍ക്കുമ്പോള്‍ വെള്ളിയുടെ ആഭരണങ്ങള്‍ക്ക് 3000 രൂപയ്ക്ക് മുകളിലായി ചിലവ് വരും.
സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ പേടിക്കേണ്ട
സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സ്വര്‍ണം ഇപ്പോഴും സുരക്ഷിത നിക്ഷേപം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎസുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കണക്കിലെടുത്താലും വിലയില്‍ വന്‍ വിലയിടവ് സംഭവിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നഷ്ടം ഉണ്ടാകാനുളള സാധ്യത വളരെ കുറവാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.